”പ്രിയപ്പെട്ട ശങ്കൂ, ഈ സിനിമയ്ക്കു വേണ്ടി നീ അനുഭവിച്ചിട്ടുള്ള വേദനയും അപമാനവും എനിക്കറിയാം”; ‘പതിനെട്ടാംപടി’യെക്കുറിച്ച് അനൂപ് മേനോന്‍
തീയറ്ററുകളില്‍ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് പതിനെട്ടാംപടി. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനുമെല്ലാം അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിക്കുന്നതും. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം കണ്ടിറങ്ങുന്നവര്‍ സംവിധാന മികവിനെയും പുകഴ്ത്തുന്നുണ്ട്. ഇപ്പോഴിതാ പതിനെട്ടാംപടി എന്ന സിനിമയെയും സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍.
പതിനെട്ടാം പടി കണ്ടു. മികച്ച സിനിമാ അനുഭവമാണ്. ചിത്രത്തിലെ ഓരോ ചെറിയ അംശവും എനിക്ക് ഇഷ്ടപ്പെട്ടു. ശങകര്‍ രാമകൃഷ്ണന്‍, പ്രിയപ്പെട്ട ശങ്കൂ, ഈ ദിവസം നിന്റേതാണ്. ഈ സിനിമയ്ക്കുവേണ്ടി നീ നേരിട്ട അപമാനങ്ങളും വേദനയും ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. പുതിയ സിനിമാ മോഹികള്‍ക്കും നവ സംവിധായകര്‍ക്കും നീ വളരെ വലിയ പ്രചോദനമാണ്.’ അനുപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ സിനിമ എല്ലാവരും കാണണമെന്നും കലര്‍പ്പില്ലാത്ത സിനിമാ സംവിധായകന് കൂടുതല്‍ കരുത്താര്‍ന്ന ചിറകുകള്‍ നല്‍കണം എന്നും താരം കൂട്ടിച്ചേര്‍ത്തു.
ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയന്‍, മണിയന്‍പിള്ള രാജു, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് പതിനെട്ടാംപടി. ഇതിനുപുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ആക്ഷനും സസ്‌പെന്‍സുമെല്ലാം ചിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്.
ആഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണ് ചിത്രം. ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവര്‍ ചലച്ചിത്രലോകത്ത് നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’. ‘കേരള കഫേ’യാണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. ഈ ചിത്രവും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.