ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തുടങ്ങി ഓസ്ട്രേലിയ
ലോകകപ്പിന്റെ അന്തിമ ഘട്ടത്തിലേക്ക് ഇനി കുറച്ച് ദൂരം മാത്രമാണ് ബാക്കി. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തെരഞ്ഞെടുത്തു.
ലോകകപ്പില്‍ ഇതുവരെയും കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്ത ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ സെമി ഫൈനല്‍. ആദ്യ സെമി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്ത് ന്യൂസ്ലന്ഡ് ഫൈനലിലെത്തിയിരുന്നു. ഇംഗ്ലണ്ട്- ഓസ്ട്രേലിയ പോരാട്ടത്തില്‍ ജയിക്കുന്ന ടീമായിരിക്കും ലോകകപ്പില്‍ ന്യൂസ്ലന്‍ഡിനെതിരെ ഫൈനലില്‍ പോരാടുക.
അതേസമയം ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ടിന് പരാജയമായിരുന്നു ഫലം. ആഒരുപക്ഷെ ഇന്നത്തെ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ട് ശക്തമായ മറുപടി ഓസ്ട്രേലിയയ്ക്ക് നല്‍കിയേക്കാം. ഗ്രൂപ്പ് മത്സരങ്ങളിലെ തുടര്‍തോല്‍വികളില്‍ പതറാതെ ശക്തമായി തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്.
എന്നാല്‍ ഓസ്ട്രേലിയയുടെ ബാറ്റിങ് തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂട്ടിച്ചേര്ക്കപ്പെട്ടപ്പോഴേക്കും ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍ പോലും നേടാതെയാണ് ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച് കളം വിട്ടത്.