മുഖത്തെ കറുത്തപാടുകൾക്ക് പരിഹാരം ഇവിടെയുണ്ട്…

July 8, 2019

നമുക്ക് വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖമാണ് മനസിന്റെ കണ്ണാടിയെന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ മുഖത്തുണ്ടാകുന്ന പ്രശ്‍നങ്ങൾ പലപ്പോഴും നമ്മെ അസ്വസ്ഥരാക്കും. മുഖത്തെ ചുളിവുകൾ, മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, മുഖത്തെ രോമവളര്‍ച്ച ചുണ്ടുകളിലെ വിണ്ടു കീറലുകളും വരൾച്ചയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നമാണ്.മുഖത്തിന് നിറം വര്‍ധിപ്പിക്കുന്നതിനും മുഖത്തെ ചുളിവുകള്‍ അകറ്റുന്നതിനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ ശ്രദ്ധിക്കാം.

എല്ലാതരം ചർമ്മപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ് മഞ്ഞൾ. കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട്,  മുഖക്കുരു വന്ന പാടുകൾ, ബ്ലാക്ക് ഹെഡ്സ് എന്നിവ അകറ്റാൻ മഞ്ഞൾ ​പുരട്ടുന്നത് ​ഗുണം ചെയ്യും

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും വിവിധതരം അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് സഹായിക്കും. ചർമ്മത്തിലെ മൃത കോശങ്ങളെ അകറ്റി യുവത്വം പ്രധാനം ചെയ്യാൻ നാരങ്ങയ്ക്ക് സാധിക്കും.

Read also: ‘എത്ര മനോഹരം ഈ കുഞ്ഞുപ്രണയം’, മാർക്കോണി മത്തായിയിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ; വീഡിയോ

പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്‌താല്‍ മുഖത്തെ മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാണ് സാധിക്കും. രോമവളര്‍ച്ച കുറയ്‌ക്കാനും ചുളിവുകൾ തടയാനും ഇത് ഉത്തമമാണ്.

നാരങ്ങാനീരും തേനും ചേർത്ത മിശ്രിതമുപയോഗിച്ച് മുഖം മസാജ് ചെയ്താൽ ഒരുപരിധിവരെ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ നാരങ്ങാനീരും വെള്ളരിക്ക ജ്യൂസും ചേർത്ത മിശ്രിതവും മുഖത്ത് അല്പസമയം തേച്ചുപിടിപ്പിക്കുന്നത് മുഖകാന്തി വർധിപ്പിക്കും. ശേഷം കോട്ടൺ ഉപയോഗിച്ച് ഈ മിശ്രിതം മുഖത്ത് നിന്നും തുടച്ചുമാറ്റാം. കറ്റാർവാഴ ജെൽ മുഖത്ത് തേയ്ച്ച് പിടിപ്പിക്കുന്നതും ബ്ലാക്ക് ഹെഡ്‌സ് മാറ്റാൻ നല്ലൊരു മാർഗമാണ്. ഐസ് ക്യൂബ് മസാജയം ഇതിന് ഉത്തമപരിഹാരമാണ്.