കുട്ടനാടിന്റെ ഓളങ്ങളെ കീറിമുറിച്ച് ബിജു മേനോന്റെ ബോട്ട് യാത്ര: വീഡിയോ
വിത്യസ്ത കഥാപാത്രങ്ങളെ മനോഹരമായി വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന താരമാണ് ബിജു മോനോന്. ഹാസ്യവും പ്രണയവും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. പാട്ടുപാടിയും വിശേഷങ്ങള്‍ പങ്കുവച്ചുമെല്ലാം പലപ്പോഴും ബിജു മേനോന് സാമൂഹ്യമാധ്യമങ്ങളിലും കൈയടി നേടാറുണ്ട്. ഇപ്പോഴിതാ ഒരു ബോട്ട് യാത്രയുടെ വീഡിയോയാണ് ബിജു മേനോന് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
‘കുട്ടനാടിന്റെ ഓളങ്ങളെ കീറിമുറിച്ചു ഒരു കായല്‍ യാത്ര’ എന്ന ക്യാപ്ഷനോടുകൂടിയാണ് താരം സ്പീഡ് ബോട്ട് ഓടിക്കുന്ന വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. നിരവധി ആരാധകര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടും നിരവധി പേര് രംഗത്തെത്തുന്നുണ്ട്.
അതേസമയം ‘ആദ്യരാത്രി’ എന്ന തന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് താരം ഇപ്പോള്‍. വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം സംവിധായകന് ജിബു ജേക്കബ്ബും ബിജു മേനോനും ഒരുമിക്കുന്ന ചിത്രമാണ് ആദ്യരാത്രി. സെന്‍ട്രല്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ‘ആദ്യരാത്രി’യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. വട്ടക്കായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന ‘മുല്ലക്കര’ എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു എന്നു കുറിച്ചുകൊണ്ടാണ് സംവിധായകന് ജിബു ജേക്കബ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. മനോജ് ഗിന്നസ്, അജു വര്‍ഗീസ്, വിജയരാഘവന്, ബിജു സോപാനം, സ്നേഹ, വീണ നായര്‍, ശോഭ, സ്റ്റെല്ല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Read more:അവാര്‍ഡ് വാങ്ങാനെത്തിയ അച്ഛനൊപ്പം താരമായി ജൂനിയര്‍ സൗബിന്: വീഡിയോ
അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ബിജു മേനോന് നായകനായെത്തുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രം. സംവൃതാ സുനിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക ശേഷം സംവൃതാ സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന സിനിമയ്ക്കുണ്ട്.