കല്യാണപ്പന്തലിൽ റൗഡി ബേബി പാടി വധു; താളമിട്ട് വരൻ, വീഡിയോ

July 2, 2019

അടുത്തകാലത്ത് ഭാഷാഭേദമന്യേ പ്രേക്ഷകര്‍ ഏറ്റെടുത്ത ഗാനമാണ് ‘റൗഡി ബേബി’. ധനുഷും സായി പല്ലവിയും തകര്‍ത്താടിയ ഗാനരംഗം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്. മിക്ക ആഘോഷങ്ങളിലെയും സ്ഥിരം ഗാനമായി മാറി ഇരിക്കുകയാണ് റൗഡി ബേബി. ഇപ്പോഴിതാ വിവാഹ വേഷത്തിൽ സ്റ്റേജിൽ റൗഡി ബേബി ഗാനം ആലപിക്കുന്ന വധുവിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വധുവിന്റെ പാട്ടിനൊപ്പം താളമിട്ട്  താളമിട്ടു നിൽക്കുന്ന വരനെയും വീഡിയോയിൽ കാണാം.

കല്യാണപ്പെണ്ണ് നമ്മളുദ്ദേശിച്ച ആളല്ല സാറേ’ എന്ന കുറിപ്പോടെയാണ് ചിലർ വിഡിയോ പങ്കുവയ്ക്കുന്നത്. സംഗതി വൈറലായതോടെ നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത്.


തെന്നിന്ത്യ മുഴുവനുമുള്ള ആരാധകര്‍ ഏറ്റെടുത്ത ഗാനമാണ് ‘മാരി 2’ വിലെ റൗഡി ബേബി. സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തും ഈ ഗാനം തന്നെയാണ്. സായ് പല്ലവിയുടെയും ധനുഷിന്റെയും ഡാന്‍സ് തന്നെയാണ് ഗാനരംഗത്ത് എടുത്തുപറയേണ്ട ഒന്ന്. പ്രഭുദേവയാണ് ഈ നൃത്തരംഗത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.

Read also: വിഷാദം അകറ്റാനും ഓർമ്മശക്തി വർധിപ്പിക്കാനും ബെസ്റ്റാണ് വാള്‍നട്ട്

ഈ ഗാനത്തിലെ സായി പല്ലവിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ട്രെന്റിങ്ങില്‍ ഒന്നാമതെത്തിയ ഗാനമാണ് റൗഡി ബേബി. ധനുഷും ദീയും ചേര്‍ന്നാണ് റൗഡി ബേബി ഗാനത്തിന്റെ ആലാപനം. ധനുഷിന്റേതു തന്നെയാണ് ഗാനത്തിലെ വരികളും. യുവാന്‍ ശങ്കര്‍ രാജയാണ് ഈണം പകര്‍ന്നിരിക്കുന്നത്. തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘മാരി 2’. ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗമാണ് ‘മാരി 2’. വില്ലന്‍ കഥാപാത്രമായി മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസും ചിത്രത്തിലെത്തിയിരുന്നു.