ലോകകപ്പ് സെമി; ഇന്ത്യൻ ടീമിന് നിരാശ, ധോണിയും പുറത്തേക്ക്
July 10, 2019
ലോകകപ്പ് സെമിയിൽ നിരാശയുയർത്തി ധോണിയും പുറത്തേക്ക്. 72 ബോളിൽ നിന്നും 50 റൺസെടുത്താണ് താരം ക്രീസുവിടുന്നത്. അതേസമയം 48 ഓവറിൽ നിന്നും 216 റൺസാണ് ഇന്ത്യയുടെ സമ്പാദ്യം.
ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച ഓപ്പണർ രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്, പിന്നീട് തുടർച്ചയായി കൊഹ്ലിയും, രാഹുലും, കാർത്തിക്കും പോയതോടെ ഇന്ത്യക്കിത് മോശം ദിനമെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. ഋഷഭ് പന്തുകൂടി ഗ്യാലറിയിലേക്ക് മടങ്ങിപോയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെഞ്ചിടിപ്പ് കൂടി. നെഞ്ചിടിപ്പ് ഇരട്ടിച്ചുകൊണ്ട് ഹർദിക് പാണ്ഢ്യയും ക്രീസുവിട്ടു.