ഡോക്ടർ ബി ഉമാദത്തൻ അന്തരിച്ചു
July 3, 2019
പ്രശസ്ത ഫൊറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തൻ അന്തരിച്ചു. 73 വയസായിരുന്നു. ബുധനാഴ്ച രാവിലെ ഒൻപതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ, കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം പറയുന്ന പുസ്തകങ്ങൾ തുടങ്ങി ഒന്നിലധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. താൻ കൈകാര്യം ചെയ്ത പല കേസുകളെക്കുറിച്ചും സരസമായും ലളിതമായും പറഞ്ഞിരിക്കുന്നവയാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ഓരോ കൃതികളും.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് തിരുവനന്തപുരം കരിക്കകത്തെ വസതിയിൽ.