ക്രിക്കറ്റിലെ രാജാക്കന്മാരെ ഇന്നറിയാം; ന്യൂസിലന്‍ഡിനു ബാറ്റിങ്
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെല്ലാം ആവേശത്തിലാണ്. 2019 ലോകകപ്പ് ഫൈനലിനുവേണ്ടിയുള്ള ആവേശത്തില്‍. ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ് ഫൈനല്‍ പോരാട്ടം. സെമി ഫൈനലില്‍ ആസ്ട്രേലിയയെയാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ ടീമിനെ സെമിഫൈനലില്‍ പരാജയപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലിലെത്തിയത്. ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇരു ടീമുകളും സെമി ഫൈനലില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയിരിക്കുകയാണ്.
അതേസമയം ഇന്നത്തെ പോരാട്ടത്തില്‍ ആര് ജയിച്ചാലും അത് ചരിത്ര നേട്ടം തന്നെയായിരിക്കും. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ല. ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ് ഇന്നത്തെ മത്സരം. ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ചിടത്തോളം ഇത് നാലം ഫൈനല്‍ മത്സരമാണ്. 27 വര്‍ഷങ്ങള്‍ക്ക് മുമ്പാമ് ഇംഗ്ലണ്ട് അവസാനമായി ലോകകപ്പ് ഫൈനല്‍ മത്സരം കളിച്ചത്. ന്യൂസിലന്‍ഡാകട്ടെ രണ്ടാം തവണയാണ് ഫൈനല്‍ പോരാട്ടത്തില്‍ എത്തുന്നതും. നിലവില്‍ റണ്ണറപ്പായ ന്യൂസിലന്‍ഡ് 2015 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.