ആലാപനത്തില്‍ അതിശയിപ്പിച്ച് ഹരിശങ്കര്‍; ഹൃദയംതൊട്ട് ഒരു ഗാനം

July 12, 2019

ചിലരങ്ങനാണ്, എന്തു ചെയ്താലും അതെപ്പോഴും ഹിറ്റ്. ഹരിശങ്കറിന്റെ കാര്യവും അങ്ങനെ തന്നെ. കക്ഷി ഏത് പാട്ട് പാടിയാലും സൂപ്പര്‍ ഹിറ്റ് ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഗായകന്‍ കെ എസ് ഹരിശങ്കര്‍ ആലപിച്ച പുതിയൊരു ഗാനം. ‘എവിടെ; എന്ന സിനിമയിലെ ‘ആരോരൊള്‍…’ എന്ന ഗാനമാണ് ഹരിശങ്കര്‍ ആലപിച്ചിരിക്കുന്നത്. ഹരിശങ്കറിനൊപ്പം റീന മുരളിയും ചേര്‍ന്നാണ് ഈ ഗാനത്തിന്റെ ആലാപനം. ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍.

മലയാളചലച്ചിത്ര ലോകത്തിന് ഒരുപിടി സൂപ്പര്‍ഹിറ്റ് തിരക്കഥകള്‍ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘എവിടെ’. കെ കെ രാജീവ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോജ് കെ ജയനും ആശാ ശരത്തുമാണ് ‘എവിടെ’ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.

Read more:‘ബ്ലാക്ക് കോഫി’യുമായി ബാബുരാജ്; പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

സുരാജ് വെഞ്ഞാറമൂട്, ബൈജു, പ്രേം പ്രകാശ്, കുഞ്ചന്‍, അനശ്വര രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിംഫണി സക്കറിയ എന്ന കഥാപാത്രത്തെ കാണാതാവുന്നതും തുടര്‍ന്ന് അദ്ദേഹത്തെ കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ സിംഫണി സക്കറിയ ആയി വേഷമിടുന്നത് മനോജ് കെ ജയനാണ്. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്നുണ്ട്.

അതിമനഹോരമായ ആലാപനമാധുര്യംകൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനാണ് കെ എസ് ഹരിശങ്കര്‍. മെലോഡിയസ് ആയിട്ടുള്ള ഹരിശങ്കറിന്റെ ആലാപനം മഴ പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലെ നിലാവും മായുന്നു…, ‘അനാര്‍ക്കലി’ എന്ന ചിത്രത്തിലെ വാനം ചായും…, ‘തീവണ്ടി’ എന്ന സിനിമയിലെ ജീവാംശമായി…., ‘അതിരന്‍’ എന്ന ചിത്രത്തിലെ പവിഴ മഴയെ… തുടങ്ങിയ സുന്ദര ഗാനങ്ങളെല്ലാം ഹരിശങ്കറിന്റെ ആലാപനത്തില്‍ എടുത്തുപറയേണ്ടവയാണ്.