ആരാണ് ഈ കൊച്ചുസുന്ദരി..? സോഷ്യൽ മീഡിയയെ കുഴപ്പിച്ച് ഒരു ചിത്രം

July 27, 2019

ഏറെ കൗതുകമൊളിപ്പിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ നിറയുന്ന ചിത്രമാണ് നടി കനിഹയുടെ ബാല്യകാല ചിത്രം. തെന്നിത്യ മുഴുവൻ ആരാധകരുള്ള താരമാണ് കനിഹ. മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയുമൊക്കെ നായികയായി വെള്ളിത്തിരയിൽ വിസ്മയങ്ങൾ സൃഷ്ടിച്ച താരത്തിന്റെ കുഞ്ഞുനാളിലെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താരം തന്നേയാണ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചതും.

‘ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാര്യങ്ങൾ പണമല്ല, സന്തോഷം നൽകുന്ന ഓർമ്മകളും നിമിഷങ്ങളുമൊക്കെയാണ്. ഓർമ്മകൾ ഉണ്ടാകുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. ജീവിതത്തിൽ ആളുകൾ വരും പോകും, എന്നാൽ ഓർമ്മകൾ അവശേഷിക്കും’ ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Read also: തിയേറ്ററിൽ വിസ്‌മയം സൃഷ്ടിച്ച അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം; മേക്കിങ് വീഡിയോ കാണാം…

ഭാഗ്യദേവത, സ്പിരിറ്റ്, പഴശ്ശിരാജ, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവർക്കൊപ്പം എത്തിയ കനിഹ മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ്. അഭിനയത്തിന് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് കനിഹ. വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ കനിഹ മോഡലിങ്ങിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.