അത്രമേല്‍ മനോഹരം വയലിനില്‍ തീര്‍ത്ത ഈ ‘കാതലേ കാതലേ…’; വീഡിയോ

July 22, 2019

ആര്‍ദ്രമാണ് വയലിന്‍ സംഗീതം. ആസ്വാദകന്റെ ഉള്ളില്‍ ഒരു നേര്‍ത്ത മഴനൂല് പോലെ വയലിനില്‍ ഒരുക്കുന്ന സംഗീതങ്ങള്‍ ഇറങ്ങിച്ചെല്ലാറുണ്ട്. അവയിങ്ങനെ പ്രേക്ഷകന്റെ ഇടംനെഞ്ചില്‍ തളംകെട്ടികിടക്കും. മനോഹരമായ ദിവ്യാനുരാഗം പോലെ. ആസ്വാദനത്തിന്റെ മനോഹരഭാവം തീര്‍ക്കുകയാണ് വയലിനില്‍ ഒരുക്കിയ കാതലേ…. കാതലേ… എന്ന സംഗീതം. ഫ്രാന്‍സിസ് സേവ്യര്‍ വയലിന്‍ തന്ത്രിയിലൂടെ ഒരുക്കിയിരിക്കുന്നത് വിസ്മയം തന്നെയാണ്. ജനപ്രിയ ടെലിവിഷന്‍ ചാനലായ ഫ്‌ളവേഴ്‌സ് ടിവിയാണ് ഈ സംഗീതത്തിന് പിന്നില്‍.

കാതലേ.. കാതലേ… ഈ അടുത്തകാലത്ത് പ്രേക്ഷകര്‍ ഇത്രയേറെ നെഞ്ചോട് ചേര്‍ത്ത മറ്റൊരു ഗാനമുണ്ടാവില്ല. ഭാഷയുടെയും ദേശത്തിന്റെയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചാണ് കാതലേ.. കാതലേ… എന്ന തമിഴ് ഗാനം ആസ്വാദകര്‍ നെഞ്ചിലേറ്റിയത്. പ്രണയത്തിന്റെ, ദിവ്യാനുരാഗത്തിന്റെ ഭാവം പെയ്തിറങ്ങുകയാണ് ഈ ഗാനത്തിലൂടെ.Read more:‘മഞ്ഞുകാലം ദൂരെ മാഞ്ഞു…’ ഗിരിഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകളില്‍ ഫൈനല്‍സിലെ ഗാനം

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ’96’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് ഈ ഗാനത്തിന്റെ സംഗീത സംവിധായകന്‍. ചിന്മയിയാണ് ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത്.

2018 ഒക്ടോബര്‍ നാലിനാണ് ’96’ തീയറ്ററുകളിലെത്തിയത്. തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. 1996 ലെ സ്‌കൂള്‍ പ്രണയം 96 എന്ന സിനിമയുടെ മുഖ്യ പ്രമേയം. കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതിചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96.