കുമ്പളങ്ങിയിലെ ആ അമ്മ; മനോഹരം ഈ ചിത്രം
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. കഥാ പ്രമേയം കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ ചിത്രം. സിനിമയിലെ ഓരോ രംഗങ്ങളും അത്രമേല്‍ ആഴത്തില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ പതിയുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വെള്ളിത്തിരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചെറിയരു രംഗത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത കഥാപാത്രമാണ് നായകന്മാരുടെ അമ്മ. ലാലി പി എം ആണ് ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുന്നത്.
മലയാള ചലച്ചിത്ര ആസ്വാദകര്‍ കണ്ടു ശീലിച്ച അമ്മ കഥാപാത്രങ്ങളില്‍ നിന്നും ഏറെ വിത്യസ്തത പുലര്‍ത്തുന്നത് ആയിരുന്നു കുമ്പളങ്ങി നൈറ്റ്സിലെ ഈ അമ്മ. ലാലി ആ കഥാപാത്രത്തെ അനശ്വരമാക്കുകയും ചെയ്തു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ലാലിയുടെ ഒരു പഴയകാല ചിത്രം. എഴുത്തുകാരനും ലാലിയുടം സുഹൃത്തുമായ ലിജീഷ് കുമാര്‍ ഈ ഈ മനോഹരചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. യുവതാരം അനാര്‍ക്കലിയുടെ അമ്മ കൂടിയാണ് ലാലി.
മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. ശ്യാം പുഷ്കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഫഹദ് ഫാസില്‍, സൗബിന് സാഹിര്‍, ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. അതേസമയം കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.