പിറന്നാൾ നിറവിൽ മഹി; ആശംസകൾ നേർന്ന് ആരാധകർ

July 7, 2019

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാൾ ‘ക്യാപ്റ്റൻ കൂൾ’ മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് 38 ആം പിറന്നാൾ. ടീം അംഗങ്ങൾക്കും ഭാര്യ സാക്ഷിക്കും മകൾ ശിവയ്ക്കുമൊപ്പം ലീഡ്സില്‍ ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം നടന്ന പിറന്നാള്‍  ആഘോഷത്തിന്റെ ചിത്രങ്ങളും  വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.  ധോണിയുടെ ഭാര്യ സാക്ഷിയാണ് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.സോഷ്യൽ മീഡിയ വഴിയും അല്ലാതെയുമായി നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകളർപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Sakshi Singh Dhoni (@sakshisingh_r) on

ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. ബാറ്റിങ്ങിൽ വിസ്‌മയം സൃഷ്ടിക്കുന്ന ക്രിക്കറ്റ് പ്രേമികളുടെ തല ധോണിയ്ക്ക് പ്രായ ഭേദ മന്യേ  നിരവധി ആരാധകരാണുള്ളത്.

 

View this post on Instagram

 

Happy Bday boy !

A post shared by Sakshi Singh Dhoni (@sakshisingh_r) on

ക്രിക്കറ്റ് ഗ്രൗണ്ടിൽ ഗർജിക്കുന്ന സിംഹമായി മാറാറുള്ള തല പക്ഷെ തന്റെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. കളിയിലെ മികവ് മാത്രമല്ല ധോണിയെ ആരാധകരോട് ചേർത്ത് നിർത്തുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ ലാളിത്യം കൂടിയാണ്.

 

View this post on Instagram

 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on