ആഹാ, എന്താ ഒരു താളം!; കൈയടി നേടി ‘പൊറിഞ്ചുമറിയംജോസി’ലെ പാട്ട്

July 1, 2019

അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ നടന്മാരാണ് ചെമ്പന്‍ വിനോദും ജോജു ജോര്‍ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പൊറിഞ്ചുമറിയംജോസ്’ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ചിത്രത്തിലെ ‘മനമറിയുന്നോള്…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിക്കുന്നതും. മനോഹരമായ താളംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.

ജ്യോതിഷ് ടി കാശിയുടേതാണ് ഗാനത്തിലെ വരികള്‍ ജെയ്ക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു.വിജയ് ശേുദാസും സച്ചിന്‍ വാര്യരും ചേര്‍ന്നാണ് ആലാപനം. ഈ മനോഹരഗാനം ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ പകരുന്നുണ്ട്. തികച്ചും വിത്യസ്തമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. അതേസമയം അടുത്തിടെ ‘പൊറിഞ്ചുമറിയംജോസ്’ എന്ന സിനിമയുടെ ചില പോസ്റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read more:‘ആദ്യമായാണ് കോട്ടു ധരിക്കുന്നത് അതും വീട്ടില്‍ തയ്ക്കുകയായിരുന്നു’; ഇന്ദ്രന്‍സിന്റെ കോട്ടിനുമുണ്ട് ചില വിശേഷങ്ങള്‍

അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോസഫ് എന്ന ചിത്രത്തിനുശേഷം ജോജു നായകനായി എത്തുന്ന ചിത്രമാണ് പൊറിഞ്ചുമറിയംജോസഫ്. ലൂസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.