പ്രണയത്തിന്‍റെ ആഴവും വിരഹത്തിന്‍റെ നോവും നിറച്ച് ‘കബീര്‍സിങി’ലെ ഗാനം

July 2, 2019

ഭാഷാഭേദമന്യേ പ്രണയ ഗാനങ്ങള്‍ ഇഷ്ടപ്പെടാറുണ്ട് ആസ്വാദകര്‍. പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടുകയാണ് ഒരു ഗാനം. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഒരു പാട്ടില്‍ നിറച്ചിരിക്കുകയാണ്. ഷാഹിദ് കപൂര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കബീര്‍ സിങ്’ എന്ന ചിത്രത്തിലെ ഗാനമാണ് ഇത്തരത്തില്‍ വിത്യസ്തമായൊരു പ്രണയഭാവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. പ്രണയത്തിന്റെ തീവ്രത ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഈ ഗാനത്തിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ ‘മേരാ പെഹലാ പ്യാര്‍….’ എന്നു തുടങ്ങുന്ന ഗാനമാണ് മികച്ച പ്രതികരണം നേടുന്നത്. ഇര്‍ഷാദ് കാമിലിന്റേതാണ് ഗാനത്തിലെ വരികള്‍. വിശാല്‍ മിശ്ര സംഗീതം പകര്‍ന്നിരിക്കുന്നു. അര്‍മാന്‍ മാലിക്കിന്റെ മനോഹരമായ ആലാപനവും ഗാനത്തെ ആകര്‍ഷണീയമാക്കുന്നു.

‘അര്‍ജുന്‍ റെഡ്ഡി’യുടെ ഹിന്ദി പതിപ്പാണ് ‘കബീര്‍ സിങ്’. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് വിജയ് ദേവരക്കൊണ്ട നായകനായെത്തിയ തെലുങ്ക് ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’. 2017ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് വരുന്നു എന്ന വാര്‍ത്തയും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിജയ് ദേവരക്കൊണ്ടയെ പ്രേക്ഷക ഹൃദയങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതും ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ്.

2019 ജൂണ്‍ 21 നാണ് കബീര്‍ സിങ് എന്ന ചിത്രം തീയറ്ററുകളിലെത്തിയത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ലഭിക്കുന്നതും.

സന്ദീപ് വാങ്കയായിരുന്നു ‘അര്‍ജുന്‍ റെഡ്ഡി’യുടെ സംവിധാനം നിര്‍വ്വഹിച്ചത്. ‘കബീര്‍ സിങ്’ എന്ന ഹിന്ദി പതിപ്പിലും സന്ദീപ് വാങ്ക തന്നെയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. 2018 ഒക്ടോബര്‍ 21 ന് ‘കബീര്‍ സിങി’ന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.  ഡല്‍ഹിയിലും മുംബൈയിലൂമാണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം നടന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!