മോഹന്‍ലാലിനെ ഒരു മിനിറ്റുകൊണ്ട് കാന്‍വാസിലാക്കി നാദിര്‍ഷ; ചിത്രം പങ്കുവച്ച് ബാല

July 2, 2019

അധ്യാപകര്‍ ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അധ്യാപകരുടെ ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാലിനെ കാന്‍വാസിലാക്കിയിരിക്കുകയാണ് നടനും സംവിധായകനും ഗായകനുമൊക്കെയായ നാദിര്‍ഷ. ഒരു മിനിറ്റുകൊണ്ടാണ് താരം മോഹന്‍ലാലിനെ വരച്ചു തീര്‍ത്തത്.

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിനിടെയായിരുന്നു സംഭവം. ‘ലാലേട്ടന്‍ വദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. നാദിര്‍ഷയുടെ അടുത്തായിരുന്നു ഞാന്‍. പെട്ടെന്ന് നാദിര്‍ഷ ഒരു പെന്‍സിലെടുത്ത് വരയ്ക്കാന്‍ തുടങ്ങുന്നു. ഒരു മിനിറ്റിനുള്ളില്‍ അദ്ദേഹം മോഹന്‍ലാലിനെ വരച്ചു. അത്ഭുതപ്പെടുത്തുന്ന കഴിവാണിത്. അതിലുമുപരി ഒരു ആരാധകന്റെ സ്‌നേഹമാണിത്. ലാലേട്ടന്‍ ഇഷ്ടം’ നാദിര്‍ഷ വരച്ച ചിത്രം പങ്കുവച്ചുകൊണ്ട് നടന്‍ ബാല കുറിച്ചു.

Read more:ഡോക്ടേഴ്‌സ് ഡേയില്‍ അച്ഛനൊപ്പമുള്ള സായൂന്‍റെ കുസൃതിച്ചിത്രം പങ്കുവച്ച് ഗായിക സിത്താര

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നാദിര്‍ഷ. ശുഭരാത്രി എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശുഭരാത്രി’. വ്യാസന്‍ കെപിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ശുഭരാത്രി’ എന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായികാ കഥാപാത്രമായെത്തുന്നത്. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. നാദിര്‍ഷ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ശുഭരാത്രി എന്ന സിനിമയ്ക്കുണ്ട്. സിദ്ദിഖ്, ആശ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, പരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സ്വാസിക എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.