നെഹ്റു ട്രോഫിയുടെ ആവേശത്തിൽ ‘പുന്നമട പൂങ്കായല്‍’; ശ്രദ്ധേയമായി മ്യൂസിക് ആൽബം
July 31, 2019

നെഹ്രു ട്രോഫിയുടെ ഔദ്യോഗിക ഗാനം പുറത്തെത്തി. സച്ചിൻ വാര്യർ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം ജോസി ആലപ്പുഴയാണ്. നെഹ്രു ട്രോഫി ജലമേളയ്ക്ക് ഇനി രണ്ടാഴ്ചകള്‍ കൂടി മാത്രം ബാക്കിനിൽക്കെ നിറഞ്ഞ ആവേശത്തിലാണ് കേരളക്കര. വള്ളം കളിയുടെ മുഴുവൻ ഭംഗിയുമായെത്തിയ ആൽബത്തിന് ആവേശം എന്നാണ് പേര് നൽകിയിരിക്കുന്നത്.
വള്ളം കളിയുടെ മുഴുവൻ ഭംഗിയും നിറച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന വീഡിയോ സംവിധാനം നിർവഹിച്ചിരിക്കുന്നത് തേജസ് സതീശനാണ്. എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് തേജസാണ്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. ഛായാഗ്രഹണം പ്രണവ് രമേശ്.