‘പരിഭവം നമുക്കിനി പറഞ്ഞുതീര്‍ക്കാം…’; യേശുദാസിന്റെ ആലാപനത്തില്‍ മനോഹരമായൊരു പ്രണയഗാനം
പാട്ടിനെ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. പല വൈകാരിക തലങ്ങളെയും വര്‍ണ്ണിക്കാന്‍ പാട്ടിനെക്കാള്‍ മികച്ചതായി മറ്റൊന്ന് ഉണ്ടാവില്ല. പ്രത്യേകിച്ച് പ്രണയത്തെ വര്‍ണ്ണിക്കാന്‍. മനോഹരങ്ങളായ പ്രണയഗാനങ്ങള്‍ക്ക് എക്കാലത്തും ആരാധകര്‍ ഏറെയാണ്. കാലാന്തരങ്ങള്‍ക്കുമപ്പുറം മനോഹരപ്രണയഗാനങ്ങള് ആസ്വാദകന്റെ ഉള്ളില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്ക്കുന്നു. പാട്ടുപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഗാനഗന്ധര്വ്വന് യേശുദാസ് ആലപിച്ച മനോഹരമായൊരു പ്രണയഗാനം. ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ‘പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. എം ജയചന്ദ്രന് സംഗീതം പകര്‍ന്നിരിക്കുന്നു.
നോവല്‍’, ‘മുഹബത്ത്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നറാണ് ഈ ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതും. അതേസമയം ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം ഈ മാസം 26ന് തീയറ്ററുകളിലെത്തും. ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന സിനിമയുടെ ട്രെയ്ലറും അടുത്തിടെ പുറത്തെത്തിയിരുന്നു.
ഒട്ടേറെ ചിരി മുഹൂര്‍ത്തങ്ങള്‍ ഇടം നേടിയിട്ടുണ്ട് ട്രെയ്ലറില്. അതോടൊപ്പം തന്നെ പ്രേക്ഷകരില്‍ ആകാംഷയും നിറയ്ക്കുന്നു ചിത്രത്തിന്റെ ട്രെയ്ലര്. സംഗീതത്തിനും ഹാസ്യത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ഇത് ശരി വയ്ക്കുന്നു.
അഞ്ച് ഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍ എന്നതാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന സിനിമയുടെ മറ്റൊരു ആകര്‍ഷണം. യേശുദാസിനു പുറമെ, ശങ്കര്‍ മഹാദേവന്, ശ്രേയ ഘോഷാല്‍ എം ജി ശ്രീകുമാര്‍, പി ജയചന്ദ്രന് എന്നിവരാണ് ‘ഒരു ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
Read more:ഐസിസിയുടെ ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ഇന്ത്യയ്ക്ക് നേട്ടം, ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്ലി
അഖില്‍ പ്രഭാകരനാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ നായക കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്, നോബി, ബിജുക്കുട്ടന്, സാജു കൊടിയന്‍ എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരുമുണ്ട് ചിത്രത്തില്‍.