ഓര്‍മ്മശക്തി കൂട്ടണമെങ്കില്‍ ഇനി വ്യായാമം ചെയ്‌തോളൂ

July 2, 2019

അയ്യോ അത് ഞാന്‍ മറന്നുപോയി… ഇടയ്‌ക്കെങ്കിലും ഇങ്ങനെയൊക്കെ പറയേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഇണ്ടാകാറില്ലേ. എന്നാല്‍ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ വ്യായമത്തിനു സാധിക്കുമെന്നു പുതിയ പഠനം വ്യക്തമാക്കുന്നു. ജേണല്‍ ന്യൂറോളജി എന്ന മാഗസീനില്‍ പ്രദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസിലെ ഡ്യൂക്ക് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ വരെയെങ്കിലും വ്യായാമം ചെയ്യണം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതുവഴി മാനസീക സമ്മര്‍ദ്ദം കുറയുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭ്യമാകാനും വ്യായാമം സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വ്യായാമം നല്ലൊരു പ്രതിവിധിയാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം സഹായിക്കും.

വ്യായമത്തിനുപുറമെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ മറ്റ് ചില വിനോദങ്ങളും സഹായിക്കുന്നു. ചെസ് കളിക്കുന്നത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ബുദ്ധിമാന്‍മാരുടെ കളി എന്നാണല്ലോ ചെസ്സ് കളിയെ വിശേഷിപ്പിക്കുന്നത് പോലും. ധാരാളം ബുദ്ധിയും ഓര്‍മ്മയും ഉപയോഗപ്പെടുത്തേണ്ട കളി തന്നെയാണ് ചെസ്സ് കളി. ചെസ്സ് കളി മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കും. ചെസ്സ് കളി ശീലമാക്കുന്നവര്‍ക്കും ഒരു പരിധി വരെ മറവിയെ ചെറുക്കാന്‍ കഴിയും.

Read more:കുട്ടിജാനുവായി വീണ്ടും ഗൗരി കിഷന്‍; ’96’ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു

ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാന്‍ വായനാശീലവും നല്ലതാണ്. പത്രവായന ശീലമാക്കാന്‍ ശ്രമിക്കുക. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കു മുമ്പു വന്നിട്ടുള്ള വാര്‍ത്തകളുമായുള്ള ബന്ധത്തെ ഓര്‍ത്തെടുക്കാന്‍ പത്രം വായന സഹായിക്കും. പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ വായിക്കുന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. നല്ല വായനാശീലമുള്ളവര്‍ക്ക് നല്ല ഓര്‍മ്മശക്തിയും ഉണ്ടാകും.