ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

July 20, 2019

മുൻ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീല ദിക്ഷിത് (81) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ  മുഖ്യമന്ത്രിയാണ് ഷീല. ഏറ്റവും കൂടുതൽ  കാലം ഡൽഹി മുഖ്യമന്ത്രി ആയിരുന്നതും ഷീല ദീക്ഷിത് ആണ്. 2013 ലെ ഡൽഹി നിയമസഭാ ഇലക്ഷനിൽ നേരിട്ട തിരിച്ചടിയെ തുടർന്ന്, 2014 മാർച്ച് 11 ന്  കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു. നിലവിൽ ഡൽഹി പി സി സി അധ്യക്ഷയായി പ്രവർത്തിച്ചു വരികയായിരുന്നു അവർ.