പ്രണയഭാവങ്ങളില്‍ വിജയ് സേതുപതി; മനോഹരം ഈ ഗാനം

July 11, 2019

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സിന്ധുബാദ്ധ്. റൊമാന്റിക് ആക്ഷന്‍ ത്രില്ലറാണ് സുന്ധുബാദ്ധ്. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ഈ ചിത്രം.

വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതിയും എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ‘ഉന്നാവതാന്‍…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ പാ വിജയ്‌യുടേതാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അല്‍റുഫിയാനും പ്രിയ മാലിയും ചേര്‍ന്നാണ് ആലാപനം. ഈ ഗാനരംഗത്തില്‍ പ്രണയനായകനായാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

യുവാന്‍ശങ്കര്‍ രാജയുടെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എസ് യു അരുണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് സിന്ധുബാദ്ധ്. അഞ്ജലിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.

Read more:നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ഈ പ്രത്യേകതകള്‍; വീഡിയോ

അതേസമയം മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിജയ് സേതുപതി. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റം. ജയറാം ആണ് ചിത്രത്തിലെ നായകന്‍. ആത്മിയ ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നു. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.