ഇത് സിത്തുവിന്റെ സ്വന്തം സായൂ; കുഞ്ഞുമകൾക്ക് ആശംസകളുമായി സിത്താര…

July 10, 2019

സംഗീത പ്രേമികളുടെ ഇഷ്ടഗായികയാണ് സിത്താര കൃഷ്ണകുമാർ. ആർദ്രമായ ആലാപന മികവും ലാളിത്യവും കൊണ്ട് കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയ ഗായികയായി മാറിയ പിന്നണിഗായിക, മലയാളികളുടെ പ്രിയപ്പെട്ട സിത്തു..റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ സിത്താരയുടെ കുഞ്ഞുമകൾ സാവൻ റതു (സായൂ)വിനുമുണ്ട് ആരാധകർ ഏറെ..അമ്മയെപ്പോലെതന്നെ മനോഹരമായ പാട്ടുകാരിയാണ് സായുവും. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ സായൂവിന്റെ അഭിനയ രംഗത്തേക്കുള്ള ചുവടുവെയ്പ്പിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് സിത്താര.

പ്രൊഫസർ സുധീഷ് ബാലൻ സംവിധാനം നിർവഹിച്ച ‘സാക്ഷാത്കാരം’ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് സായൂ അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ചിത്രത്തിൽ സായുവിന്റെ പിതാവും സിത്താരയുടെ ഭർത്താവുമായ സജീഷും എത്തുന്നുണ്ടെന്നാണ് സൂചന. എന്തായാലും സായുവിന്റെ പുതിയ ചുവടുവെയ്പ്പിന് ആശംസകളുമായി എത്തുകയാണ് ഗായിക സിത്താര.


അതേസമയം സിത്താരയ്‌ക്കൊപ്പം ചേർന്ന് പാട്ടുപാടുന്ന സായ്‌വിന്റെ ചിത്രങ്ങളും വിഡിയോകളും നേരത്തെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.