ആരാധകർക്കുമുന്നിൽ താരമായി സണ്ണി ലിയോണിന്റെ കുഞ്ഞുമകൾ; വീഡിയോ
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. താരത്തിന്റെ കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ഇഷ്ട്ടപെടുന്ന താരം മൂന്ന് കുട്ടികൾക്കുമൊപ്പം കാറിൽ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയുടെ ആരാധകരെ കൈവീശികാണിക്കുന്ന മൂത്തമകൾ നിഷയാണ് സോഷ്യൽ മീഡിയയിൽ ഏറെ കൗതുകമുണർത്തുന്നത്.
2017 ജൂലൈയിലാണ് സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് മൂത്ത മകൾ നിഷ കടന്നു വരുന്നത്. മഹാരാഷ്ട്രയിലെ ഒരു അനാഥാലയത്തിൽ നിന്ന് ഇരുപത്തൊന്നു മാസം പ്രായമായ കുട്ടിയെ ഇരുവരും ചേർന്ന് ദത്തെടുക്കയായിരുന്നു. പിന്നീട് വാടക ഗർഭപാത്രത്തിലൂടെ സണ്ണിയ്ക്ക് രണ്ട് ഇരട്ട കുട്ടികൾ ഉണ്ടാകുകയായിരുന്നു. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിങ്ങനെയാണ് ഇരട്ട കുഞ്ഞുങ്ങളുടെ പേരുകൾ.
അതേസമയം സണ്ണി ലിയോൺ ആദ്യമായി അഭിനയിച്ച മലയാളം ചിത്രമാണ് മധുരരാജ. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറാണ് മധുരരാജ. ചിത്രത്തിലെ ഒരു ഗണത്തിലാണ് സണ്ണി ലിയോൺ പ്രത്യക്ഷപ്പെട്ടത്.