കിടിലന്‍ പാട്ടും തകര്‍പ്പന്‍ ഡാന്‍സും ഒപ്പം കുട്ടിവര്‍ത്തമാനവുമായി റിച്ചുക്കുട്ടന്‍

July 25, 2019

കുറഞ്ഞ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ക്ക് ആരാധകരും ഏറെയാണ്. മനോഹരമായ ആലാപന മാധുര്യംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പാട്ടുകാരനാണ് ഋതുരാജ്. റിച്ചുകുട്ടന്‍ എന്നാണ് കുട്ടിത്താരത്തിന്റെ വിളിപ്പേര്.  ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊട്ടു മെലഡി രാജയാണ് ഈ മിടുക്കന്‍.

ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ ഓരോ പ്രകടനങ്ങളും ഏറെ മികച്ചതാക്കാറുണ്ട് റിച്ചുകുട്ടുന്‍. ഇത്തവണയും പെര്‍ഫോമെന്‍സ് റൗണ്ടില്‍ മികച്ച പ്രകടനമാണ് കിട്ടിത്താരം കാഴ്ചവെച്ചത്. പാട്ടിനൊപ്പം ചുവടുകള്‍വെച്ചും ടോപ് സിംഗര്‍ വേദിയില്‍ നിറഞ്ഞു നിന്നു റിച്ചു.

‘പൂപറിക്കാന്‍ പോരുമോ പോരുമോ…’ എന്നു തുടങ്ങുന്ന ഗാനമാണ് പെര്‍ഫോമന്‍സ് റൗണ്ടില്‍ ഋതുരാജ് ആലപിച്ചത്. കണ്ണകി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.