ലോകകപ്പ്; സെമിയിൽ തകർന്നടിഞ്ഞ് ഇന്ത്യ

July 10, 2019

ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ.ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച ഓപ്പണർ രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്, പിന്നീട് തുടർച്ചയായി കൊഹ്‌ലിയും, രാഹുലും, കാർത്തിക്കും പോയതോടെ ഇന്ത്യക്കിത് മോശം ദിനമെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. ഋഷഭ് പന്തുകൂടി ഗ്യാലറിയിലേക്ക് മടങ്ങിപോയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെഞ്ചിടിപ്പ് കൂടി. നെഞ്ചിടിപ്പ് ഇരട്ടിച്ചുകൊണ്ട് ഹർദിക് പാണ്ഢ്യയും ക്രീസുവിട്ടു. പിന്നീട് മികച്ച പ്രകടനം കാഴ്ചവച്ച് ജഡേജ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്നു. എന്നാൽ 77 റൺസ് നേടി താരവും ക്രീസ് വിട്ടു. പിന്നീട് ക്രീസിൽ തിളങ്ങിയ ധോണിയും 72 ബോളിൽ നിന്നും 50 റൺസെടുത്താണ് മടങ്ങിയത്.

അഞ്ച് റൺസുമായി ചാഹലും പുറത്തേക്കിറങ്ങി. ഒരു റൺസ് പോലും നേടാതെ ഭുവനേശ്വർ കുമാറും കളിക്കളത്തിൽ നിന്നും പറപ്പിക്കപ്പെട്ടതോടെ ഇന്ത്യ തോൽവിക്ക് വഴങ്ങുകയായിരുന്നു. 221 റൺസിൽ നിന്നും ഓൾ ഔട്ടായാണ് ഇന്ത്യ സെമിയിൽ കിവീസിനോട് പരാജയം സമ്മതിച്ചത്.