ശരീരവണ്ണം കൂട്ടണോ; എങ്കില്‍ ശ്രദ്ധിച്ചോളു ഇക്കാര്യങ്ങള്‍

July 16, 2019

നല്ലൊരു ശതമാനം ആളുകളും അമിതഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തും ഒരുകൂട്ടരുണ്ട്. എങ്ങനെയെങ്കിലും ശരീരഭാരം അല്‍പമൊന്ന് കൂട്ടന്‍ ആഗ്രഹിക്കുന്നവര്‍. ഇത്തരക്കാര്‍ വണ്ണം വയ്ക്കാന്‍ പല തരത്തിലുള്ള മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. കൗമാരക്കാരിലും യുവാക്കളിലുമെല്ലാം ഇന്ന് ഭാരക്കുറവ് കണ്ടുവരാറുണ്ട്. അതുപോലെ കുട്ടികളിലും പലപ്പോഴും പ്രായത്തിന് അനുസരിച്ചുള്ള തൂക്കം ഉണ്ടാകാറില്ല. മെലിഞ്ഞ ശരീരത്തെ കളിയാക്കുമ്പോള്‍ മാനസീകമായി പോലും തളര്‍ന്നുപോകുന്നവരും നമുക്കിടയിലുണ്ട്. ശരീരത്തിന് ആരോഗ്യകരമായ രീതിയില്‍ ഭാരം വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ടുന്ന ചില കാര്യങ്ങളെ പരിചയപ്പെടാം.

എനര്‍ജി ഡന്‍സ് ഫുഡ് കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. നട്‌സ്, ഫാറ്റി ഓയില്‍സ്. ഡ്രൈഫ്രൂട്ട്‌സ് തുടങ്ങിയവ ശീലമാക്കുന്നത് നല്ലതാണ്. അതുപോലെതന്നെ കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും പാനിയങ്ങളും കുടിക്കുന്നതും ശരീര ഭാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കേണ്ടതുണ്ട്. ശരീരത്തിലെ പേശികള്‍ വികസിക്കാനും പ്രേട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പ്രോട്ടിന്‍ ശരീരത്തില്‍ ആവശ്യത്തിന് ഉണ്ടായെങ്കില്‍ മാത്രമേ ശരീരം വണ്ണംവെച്ചു തുടങ്ങു. പോഷകസമ്പന്നമായ പ്രോട്ടീന്‍ ആഹാരങ്ങള്‍ ശീലമാക്കുന്നതാണ് നല്ലത്.

Read more:‘ഒരു നല്ല സിനിമയക്ക് സങ്കീര്‍ണ്ണമായ പ്ലോട്ടോ മള്‍ട്ടി ഡൈമന്‍ഷണല്‍ കഥാപാത്രങ്ങളോ ആവശ്യമില്ല; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ മനോഹരചിത്രം’: പ്രശംസിച്ച് പൃഥ്വിരാജ്

ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ശരീരവണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ പാലും പാലുല്‍പന്നങ്ങളും മുട്ട, മാംസ വിഭവങ്ങള്‍ തുടങ്ങിയവയും ഭക്ഷണത്തിന്‍റെ ഭാഗമാക്കേണ്ടതുണ്ട്. പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.

എന്നാല്‍ പെട്ടെന്ന് ശരീരഭാരം കുറയുന്നത് പലപ്പോഴും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുടെ ലക്ഷണമായേക്കാം. അതിനാല്‍ ഇത്തരം അവസ്ഥയില്‍ ഡോക്ടറെ സമീപിക്കുന്നതും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതുമാണ് ഉചിതം.