ജോലിക്കിടെ കുഞ്ഞിന്‍റെ വിശപ്പകറ്റി ഒരച്ഛന്‍ ‘സിഇഒ’; ‘സൂപ്പര്‍ ഡാഡ്’ എന്ന് സോഷ്യല്‍ മീഡിയ

July 20, 2019

തലവാചകം കേട്ട് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. ജോലിക്കിടയില്‍ കുഞ്ഞിനെ പരിപാലിക്കുകയും പാലൂട്ടുകയുമൊക്കെ ചെയ്യുന്ന അമ്മമാരെപ്പറ്റി നാം ധാരാളം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ് ജോലിക്കിടയില്‍ കുഞ്ഞിന്റെ വിശപ്പകറ്റുന്ന ഒരു അച്ഛന്‍.

മാര്‍ക്കറ്റിങ് കമ്പനിയിലെ സിഇഒ ആയ അഷുതോഷ് ആണ് നവമാധ്യമങ്ങളില്‍ താരമാകുന്നത്. ജോലിക്കിടയില്‍ കുഞ്ഞിന്റെ വിശപ്പകറ്റുന്ന ഈ സിഇഒ അച്ഛന് കൈയടിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഒന്നാകെ. കുഞ്ഞിന്റെ വിശപ്പകറ്റുന്ന ഈ അച്ഛന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലായി. സൂപ്പര്‍ സ്റ്റാര്‍ വര്‍ക്കിങ് ഡാഡ് എന്നാണ് അഷുതോഷിനെ സാമൂഹ്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. നിരവധി പേരാണ് അഷുതോഷിന്റെയും കുഞ്ഞിന്റെയും ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

Read more:എന്തൊരു കോണ്‍ഫിഡന്‍സാണ്…!; ഈ അമ്മയുട ഇംഗ്ലീഷിന് സോഷ്യല്‍മീഡിയയുടെ കൈയടി

അഷുതോഷിന്റെ സഹപ്രവര്‍ത്തകനായ ദുഷ്യന്ത് സിങാണ് കുഞ്ഞിന്റെ വിശപ്പകറ്റുന്ന ഈ സിഇഒ അച്ഛന്റെ ചിത്രം ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മനോഹരമായ ഈ സ്‌നേഹചിത്രത്തിനൊപ്പും ഒരു കുറിപ്പും ദുഷ്യന്ത് സിങ് പങ്കുവച്ചു. ‘ അദ്ദേഹം എന്റെ സിഇഒ ആണ്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം ഒരു വര്‍ക്കിങ് ഡാഡ് ആണ്. കുഞ്ഞിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന സമയങ്ങളിലും എത്ര പെര്‍ഫെക്ട് ആയിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്. നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുന്നതിനായി ഞാന്‍ ഈ ചിത്രം പങ്കുവയ്ക്കുന്നു’ ദുഷ്യന്ത് സിങ് സാമൂഹ്യമാധ്യമങ്ങളില്‍ ഇങ്ങനെ കുറിച്ചു. ദുഷ്യന്ത് കുറിച്ചതുപോലെ കാഴച്ക്കാരന്റെ മനസില്‍ ഒരു സ്‌നേഹ ചിരി നിറയ്ക്കുന്നുണ്ട് ഈ മനോഹര ചിത്രം.