അഭിനയം അവസാനിപ്പിക്കുന്നു, പ്രഖ്യാപനവുമായി ‘ദംഗൽ’ നായിക സൈറ വസീം

July 1, 2019

ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെ ചലച്ചിത്ര ലോകത്തെത്തിയ നടിയാണ് സൈറ വസീം. ഇപ്പോഴിതാ അഭിനയം നിർത്തുന്നുവെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടി സൈറ വസീം. മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് താരം വെള്ളിത്തിരയിൽ നിന്നും വിട്ടുനിൽകാൻ തീരുമാനിച്ചത്.

അഞ്ച് വർഷം മുമ്പ് ദംഗൽ എന്ന ചിത്രത്തിലൂടെയാണ് സൈറ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.2016- ല്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിലെ സൈറയുട അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷത്തിലും സൈറ വെള്ളിത്തിരയിൽ എത്തിയിരുന്നു.. ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കാശ്മീര്‍ സ്വദേശിനിയാണ് സൈറ വസീം.

Read also‘മലയാള സിനിമ ഇനി ഭരിക്കുന്നത് അഹാന’- മാല പാർവതി, കണ്ണുനിറഞ്ഞ് അഹാന…


അതേസമയം താരത്തിന്റെ ഈ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്രിന്‍  ഉൾപ്പെടെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.