ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടി ‘100 YEARS OF CHRYSOSTOM ‘; ആഘോഷങ്ങളുടെ ചിത്രങ്ങൾ കാണാം..
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റോം മാർത്തോമാ വലിയ മെത്രാപ്പോലീത്തയുടെ ജീവചരിത്ര ഡോക്യുമെന്ററി ‘100 Years Of Chrysostum’ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയതിന്റെ ആഘോഷങ്ങൾക്ക് പത്തനംതിട്ട എസ് സി സെമിനാരി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ചടങ്ങിൽ മുഖ്യാഥിതിയായി മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ എത്തി.
സംവിധായകൻ ബ്ലെസിയ്ക്കൊപ്പം സംഗീതജ്ഞർ സ്റ്റീഫൻ ദേവസ്സി, എം ജയചന്ദ്രൻ, കെ എസ് ചിത്ര എന്നിവരും എഴുത്തുകാരായ കെ ആർ മീര, ബെന്യാമിൻ തുടങ്ങിയവരും ചടങ്ങിൽ എത്തിച്ചേർന്നു.
സംവിധായകൻ ബ്ലെസ്സി നാല് വർഷങ്ങൾകൊണ്ട് പൂർത്തിയാക്കിയ ഡോക്യുമെന്ററി ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി എന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലാണ് ഇടം നേടിയത്. നാൽപ്പത്തെട്ടു മണിക്കൂറും എട്ടു മിനുറ്റുമാണ് ഡോക്യൂമെന്ററിയുടെ ദൈർഘ്യം.
സംഗീത സംവിധായകൻ എം ജയചന്ദ്രനാണ് ഡോക്യൂമെന്ററിക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത്.