അരയ്ക്ക് കീഴ്പോട്ട് തളർന്നുപോയ സുനിലിനെ ഏറ്റെടുത്ത് ‘അനന്തരം’

August 26, 2019

മഹാരോഗങ്ങളോട് പോരാടുന്ന നിരവധിപേർക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി എത്തുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവർക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുന്നതാണ് ‘അനന്തരം’ പരിപാടി.

തിരുവനന്തപുരം സ്വദേശിയായ സുനിൽ കുമാർ നാല് വർഷം മുമ്പ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലാണ്. ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും രോഗികളായ അച്ഛനും അമ്മയും അടങ്ങുന്നതാണ് സുനിലിന്റെ കുടുംബം. വീഴ്ചയിൽ അരയ്ക്ക് കീഴ്പോട്ട് തളർന്നുപോയ സുനിലിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ആവശ്യമാണ്. സാമ്പത്തീക പരാധീനതകൾ മൂലം ഇപ്പോൾ ചികിത്സ മുടങ്ങിയ അവസ്ഥയിലാണ്.

നാല് വർഷമായി അരയ്ക്ക് കീഴ്പോട്ട് തളർന്നുപോയ സുനിൽ കുമാറിന് ഫിസിയോതെറാപ്പി ചെയ്താൽ ഒരുപക്ഷെ സ്വന്തം കാര്യങ്ങളെങ്കിലും ചെയ്യാൻ കഴിയുമെന്നാണ് ഡോക്‌ടറുമാർ പറയുന്നത്. എന്നാൽ ഫിസിയോതെറാപ്പിക്ക് മാത്രമായി ഒരു മാസത്തേക്ക് 20,000 രൂപയിലധികമാണ് ചിലവ് വരുന്നത്. സാമ്പത്തീകമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇവർക്ക് ഇത് താങ്ങാവുന്നതിലും അധികമാണ്. ചികിത്സയുടെ ഭാഗമായി ഉണ്ടായ കടബാധ്യതയും ഈ കുടുംബത്തിനുണ്ട്.  കുട്ടികളുടെ കാര്യങ്ങൾക്കും നിത്യേനയുള്ള ചിലവിനായും ഏറെ കഷ്ടപ്പെടുന്ന ഈ കുടുംബത്തെ ഏറ്റെടുത്തിരിക്കുകയാണ് അനന്തരം. അനന്തരം പരിപാടിയിലൂടെ സുനിലിന്‍റെ ജീവിതം കണ്ടറിഞ്ഞ് അനേകരാണ് സഹായവുമായെത്തുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള സലീം 5000 രൂപ സുനിലിന് സഹായം നല്‍കി. തൃശൂരിൽ നിന്നും ഷിബു എന്ന വ്യക്തി അവരുടെ സന്നദ്ധ സംഘടനയിലൂടെ സുനിൽ കുമാറിന് സൗജന്യമായി ഫിസിയോതെറാപ്പി ചെയ്ത് നൽകാമെന്നും അറിയിച്ചിരുന്നു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C