അട്ടപ്പാടി ആദിവാസി കോളനിയിലെ വിദ്യാർത്ഥികളുടെ പഠനച്ചിലവ് ഏറ്റെടുത്ത് മമ്മൂട്ടി
അഭിനയത്തിനപ്പുറം സാമൂഹ്യ പ്രവർത്തനങ്ങളിലും ഏറെ മുന്നിട്ടുനിൽക്കുന്ന താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ അട്ടപ്പാടി ആദിവാസി കോളനിയിലെ വിദ്യാർത്ഥികളുടെ പഠനച്ചിലവ് മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി. പഠനചിലവിനപ്പുറം ഓണക്കിറ്റുകളും താരം കുട്ടികൾക്ക് സമ്മാനിച്ചു. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ‘ഷൈലോക്ക്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് താരം അട്ടപ്പാടിയിലെ ആദിവാസി കുട്ടികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തത്.
കേരളത്തിലെ അംഗപരിമിതരായ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് നേരത്തെ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ തുടക്കമിട്ടിരുന്നു.
ഷൈലോക്ക് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് അജയ് വാസുദേവാണ്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. ഗുഡ് വില്‍ എന്റര്‍ടെയ്മെന്റ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Read more:ആരാണ് ഈ ചേച്ചിയും അനിയനും..?? തലപുകഞ്ഞ് സോഷ്യൽ മീഡിയ
പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. മമ്മൂട്ടി വില്ലനായി എത്തുന്ന ചിത്രത്തിൽ പാവപ്പെട്ട ഒരാളാണ് നായകന്. തമിഴ് നടന് രാജ് കിരണ്‍ ആണ് ഹീറോ. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന് രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.