സൈനികര്‍ക്കൊപ്പം വോളിബോള്‍ കളിച്ച് ധോണി: സ്റ്റാറാണ് ക്യാപ്റ്റന്‍ കൂള്‍ എന്ന് ആരാധകര്‍: വീഡിയോ

August 5, 2019

ക്രിക്കറ്റില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരമാണ് ധോണി. ധോണിക്കുള്ള ആരാധകരും നിരവധിയാണ്. ക്രിക്കറ്റില്‍ നിന്നും രണ്ട് മാസത്തെ അവധി എടുത്ത് സൈനിക സേവനം നടത്തുകയാണ് താരമിപ്പോഴള്‍. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി കാശ്മിരിലാണ്. ഇപ്പോഴിതാ സൈനികര്‍ക്കൊപ്പം ബോളിബോള്‍ കളിക്കുന്ന ധോണിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്.

Read more:പന്ത് കൈയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങിയിട്ടും കൈവിടാതെ യുവി: അതിശയിപ്പിക്കും ഈ ക്യാച്ച്: വീഡിയോ

സൈനികര്‍ക്കൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളും നേരത്തെ മുതല്‍ക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. സൈനികര്‍ക്ക് ധോണി ക്രിക്കറ്റ് ബാറ്റില്‍ ഒപ്പിട്ടു നല്‍കുന്ന ചിത്രവും ആരാധകര്‍ ഏറ്റെടുത്തു. ക്യാപ്റ്റന്‍ കൂള്‍ സ്റ്റാര്‍ ആണെന്നാണ് ആരാധകരുടെ കമന്റ്. ഓഗസ്റ്റ് 15 വരെയാണ് കശ്മീരില്‍ ധോണി സൈനിക സേവനം നടത്തുന്നത്.

ലോകകപ്പിന് പിന്നാലെ ഏറെ വിമര്‍ശനങ്ങള്‍ ധോണി നേരിടേണ്ടി വന്നു. സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രിക്കറ്റില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. ജൂലൈ 31 മുതലാണ് ധേണി സൈനിക സേവനം ആരംഭിച്ചത്.