മുഖത്തെ ചുളിവുകൾ മാറ്റാൻ കഴിക്കാം ഈ പച്ചക്കറി…

August 19, 2019

മിക്ക അടുക്കളയിലും പതിവായി കണ്ടുവരുന്ന പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്‌റൂട്ട്. കറിയിൽ ചേർത്തോ, പച്ചയ്‌ക്കോ, പുഴുങ്ങിയോ ഒക്കെ ഭക്ഷണത്തിൽ സ്ഥിരമായി കണ്ടുവരുന്ന ബീറ്റ് റൂട്ട് കഴിക്കുന്നതുകൊണ്ട് നിരവധിയാണ് ഗുണങ്ങൾ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ് ബീറ്റ്‌റൂട്ട് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാനും ഉത്തമമാണ് ബീറ്റ്‌റൂട്ട്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾക്കും, മുഖക്കുരുവിനും പരിഹാരമാണ് ബീറ്റ്‌റൂട്ട്.

ബീറ്റ്‌റൂട്ട് കഴിക്കുമ്പോൾ വേഗം വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ടുതന്നെ ബീറ്റ് റൂട്ട് കഴിച്ചാൽ അമിതമായി വലിച്ചുവാരി മറ്റൊന്നും കഴിക്കേണ്ടി വരില്ല. ഇത്തരത്തിൽ ഡയറ്റ് ബാലൻസ് ചെയ്തുകൊണ്ടുപോകാൻ ഇത് സഹായിക്കും. സാധാരണക്കാരിൽ കൂടുതലായും കണ്ടുവരുന്ന ഒരു രോഗമാണ് ബ്ലഡ് പ്രഷർ അഥവാ രക്ത സമ്മർദ്ദം. രക്തസമ്മർദം കുറയ്ക്കാൻ ഏറ്റവും അത്യുത്തമമായ ഒന്നാണ് ബീറ്റ്‌റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.

ദിവസവും ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾ സംബന്ധമായ രോഗം അകറ്റാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പ്രമേഹമുള്ളവര്‍ ദിവസവും ബീറ്റ്റൂട്ട് വിഭവങ്ങള്‍ ധാരാളം കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായകമാകും.

Read also: ചിരിയിൽ പിശുക്ക് കാണിക്കല്ലേ.. മനസ് തുറന്ന് ചിരിക്കൂ, ഗുണങ്ങൾ പലതാണ്..

പോഷക സമൃദ്ധമായ ബീറ്റ്റൂട്ട്, ചര്‍മസംരക്ഷണത്തിനും ഏറെ മികച്ചതാണ്. അതുപോലെത്തന്നെ ബീറ്റ്റൂട്ട്  മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്‍റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു.