മഴക്കെടുതി: ദുരിതബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; 10,000 ആദ്യസഹായം
August 14, 2019

സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടായ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ ജീവന് പൊലിഞ്ഞവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കും. ദുരിത ബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read more:കവളപ്പാറയ്ക്ക് എതിര്‍വശത്തെ മലയില്‍ വിള്ളല്‍; പ്രദേശവാസികളെ ക്യാമ്പിലേയ്ക്ക് മാറ്റി
അതേസമയം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായം എന്ന നിലയില്‍ 10,000 രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.