ദുരന്തമുഖത്തു നിന്നും 54 ദിവസം പ്രായമായ കൈക്കുഞ്ഞുമായി മരണത്തെ തോല്പ്പിച്ചോടിയ പ്രജിത; അതിജീവന കഥ: വീഡിയോ
August 12, 2019
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും അതിജീവിച്ച് തുടങ്ങുന്നതേയുള്ളു കേരളം. ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ വയനാട്ടില്‍ നിന്നുള്ള ഒരു അതിജീവന കഥ കേള്‍ക്കാം.
എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതിയ ഇടത്തുനിന്നുമാണ് 54 ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞിനെയും കൊണ്ട് പ്രജിത ഓടിക്കയറിയത് അതിജീവനത്തിലേയ്ക്കാണ്.
Read more:പ്രളയത്തില്‍ രക്ഷകരായ സൈനികരുടെ കാല്‍തൊട്ട് വന്ദിച്ച് യുവതി; ഹൃദ്യം ഈ വീഡിയോ
സംഭവത്തെക്കുറിച്ച് പ്രജിതയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഉരുള്‍ പൊട്ടണത് കണ്ടപ്പോള്‍ ഒരു ചേട്ടന് കുഞ്ഞിനെയുംമെടുത്ത് ഓടുകയായിരുന്നു. ഞാന്‍ ഓപ്പറേഷന് ചെയ്ത് കിടക്കുന്നതിനാല്‍ എനിയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. എങ്കിലും എങ്ങനെയൊക്കെയോ ഓടി രക്ഷപ്പെട്ടു.’