‘ഇങ്ങനൊരു ചിത്രമെടുക്കാന്‍ ഒരുപാട് നാള് കാത്തിരിക്കേണ്ടിവന്നു’; കുഞ്ഞിനൊപ്പമുള്ള പ്രിയയുടെ മനോഹരചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്
വെള്ളിത്തിരയില്‍ അഭിനയ വസന്തങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും അവരുടെ മക്കളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. കുറച്ചുനാളുകളായി നടന് കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്ക് ബോബന് കുഞ്ചാക്കോ ആണ് സോഷ്യല്‍ മീഡിയയിലെ താരം. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ കുഞ്ഞു ഇസയ്ക്കൊപ്പമുള്ള പ്രിയയുടെ മനോഹരമായ ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. അതേസമയം ഈ ചിത്രത്തിന് കുഞ്ചാക്കോ ബോബന് നല്കിയ അടിക്കുറിപ്പാണ് ഏറെ ഹൃദ്യം. ‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്. കുഞ്ഞിന്റെ ഹൃദയമിടുപ്പ് അവള് അനുഭവയ്ക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഒരുപാട് നാള് കാത്തിരിക്കേണ്ടിവന്നു ഇങ്ങനെ ഒരു ചിത്രമെടുക്കാന്‍. ഈ അനുഗ്രഹത്തിനായി കാത്തിരിയ്ക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകള്‍, ആശംസകള്‍’ ചിത്രത്തിനൊപ്പം ചാക്കോച്ചന് ഇങ്ങനെ കുറിച്ചു.
നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. ഏപ്രില്‍ പതിനേഴിനായിരുന്നു ഇസഹാക്കിന്റെ ജനനം. 2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. ആറുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്.
മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
Read more:വെള്ളം പാഴാക്കുന്നവരേ…! കാണണം ഈ വീഡിയോ: വെള്ളം കുടിച്ചശേഷം ടാപ്പ് അടച്ച് കൈയടി നേടി ഒരു കുരങ്ങന്
1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന് ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന് മകന് ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്, അള്ള് രാമേന്ദ്രന്, വൈറസ് തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്.