മണ്ണിനടിയിൽ 24 മണിക്കൂർ; അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും ജീവനോടെ ഒരാളെ കണ്ടെത്തി

August 9, 2019

കേരളം അതിശക്തമായ മഴക്കെടുതിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും മിക്കയിടങ്ങളിലും ഇപ്പോഴും വെള്ളപൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയും ഭീഷണിയിലാണ്.  ഇന്നലെ വൈകുന്നേരം നാടിനെ നടുക്കിക്കൊണ്ട് മേപ്പാടി പുത്തുമലയിൽ  വലിയ മണ്ണിടിച്ചിൽ ഉണ്ടായിരിന്നു. നിരവധി ആളുകളെ മണ്ണിടിച്ചിലിൽ കാണാതായിട്ടുണ്ട്.കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഉർജ്ജിതമായി തുടർന്നുകൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും ഒരാളെ ജീവനോടെ കണ്ടെത്തി.

മണിക്കൂറുകൾ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്. ഇതിനകം എട്ട് മൃതദേഹങ്ങൾ പ്രളയാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കൂടുതലായും തോട്ടം തൊഴിലാളികളാണ് കാണപ്പെടുന്നത്. വീടുകളും ആരാധനാലയങ്ങളും കടകളും വാഹനങ്ങളും എല്ലാം ഒലിച്ച് പോയ അവസ്ഥയിലാണ് ഇപ്പോൾ പുത്തുമല ഉള്ളത്.