മേപ്പാടിയ്ക്ക് ശേഷം നിലമ്പൂർ കവളപ്പാറയിലും ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം സജീവം..

August 9, 2019

കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടി. ഏഴുപതോളം വീടുകളുണ്ടായിരുന്ന പ്രദേശത്ത് മുപ്പത് വീടുകളെങ്കിലും മണ്ണിനടിയിൽ ആയ അവസ്ഥയാണ്. അമ്പതോളം പേരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ സജീവമായിത്തന്നെ പുരോഗമിക്കുന്നുണ്ട്. എൻഡിആര്‍എഫ് സംഘം ഉടൻ സംഭവ സഥലത്തേക്ക് എത്തിച്ചേരും.

എന്നാൽ മണ്ണിനടിയിൽ അകപെട്ടവർക്കായി നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തുണ്ട്. എന്നാൽ ഇനിയും ഈ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ അതീവ ശ്രദ്ധ ചെലുത്താനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ് അതിനാൽ രക്ഷാപ്രവർത്തകർക്ക് ആ പ്രദേശത്തേക്ക് എത്തിച്ചേരാനും ബുദ്ധിമുട്ടാണ്.