ആദ്യ പ്രണയത്തിന്റെ സുന്ദരനിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച് ഓർമ്മയിൽ ഒരു ശിശിരം; ചിത്രത്തിന്റെ വിശേഷങ്ങളുമായി താരങ്ങൾ, വീഡിയോ

August 3, 2019

കാലം മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒളിപ്പിച്ചുവച്ച ചില രസമുള്ള പ്രണയത്തിന്റെ ഓർമ്മകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.

ഗൃഹാതുരത്വം നിറഞ്ഞ ഒരു പിടി നിമിഷങ്ങളിലേയ്ക്കാണ് സിനിമ പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്. ഒരു പ്ലസ് ടൂ കാരന്റെ ജീവിതത്തിലും പ്രണയത്തിലും സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരങ്ങൾ.

മലർവാടി ആർട്സ് ആൻറ് ക്ലബ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യനായ ദീപക്കാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന നിതിൻ എന്ന പ്ലസ് ടു വിദ്യാർത്ഥിയായി വേഷമിടുന്ന ദീപക്കിനൊപ്പം മികച്ച പ്രകടനവുമായി നിരവധി താരങ്ങളും എത്തുന്നുണ്ട്. പുതുമുഖ നടി അനശ്വരയാണ്  ചിത്രത്തിൽ നായികയായി വേഷമിടുന്നത്.

ജോസഫ് എന്ന ചിത്രത്തിലെ മനോഹര ഗാനത്തിലൂടെ ഏറെ ശ്രദ്ധയനായ രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. പ്രണയത്തിന്റെ സൗന്ദര്യവും സൗഹൃദത്തിന്റെ മനോഹാരിതയും തുറന്നുകാണിക്കുന്ന ഗാനങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടി.

പ്രണയത്തിന്റെ പവിത്രതയും, കുടുംബ ബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ചിത്രത്തിൽ  ആവിഷ്‌കരിക്കാൻ സംവിധായകനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന നിതിൻ എന്ന പ്ലസ് ടു വിദ്യാർത്ഥിയായി വേഷമിടുന്ന ദീപക്കിനൊപ്പം മികച്ച പ്രകടനവുമായി നിരവധി പുതുമുഖ താരങ്ങളും എത്തുന്നുണ്ട്.

ബി ടെക്, C/O സൈറാ ഭാനു, സൺ‌ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച  മാക്‌ട്രോ പിക്‌ചേഴ്‌സ് തന്നെയാണ് ഓർമ്മയിൽ ഒരു ശിശിരവും ഒരുക്കിയിരിക്കുന്നത്.