പീച്ചി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നു; ആശങ്ക വേണ്ടെന്ന് അധികൃതർ

August 15, 2019

സംസ്ഥാനത്ത് മഴയ്ക്ക് കുറവുണ്ടെങ്കിലും ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചു. എന്നാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറക്കുന്നത്.

ആശങ്കയുടെ ആവശ്യമില്ല. 73.45% ജലമാണ് ഡാമിൽ ഇപ്പോഴുള്ളത് . 77.4 മീറ്ററാണ് സംഭരണശേഷി. മണലിപ്പുഴയുടേയും കരിവന്നൂർ പുഴയുടേയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചിരുന്നു.