‘പുതമഴയായ് വന്നു നീ…’ ഓര്‍മ്മകളിലെ ആ ഗാനം വീണ്ടും: ‘ആകാശഗംഗ 2’ കവര്‍ സോങ്

August 5, 2019

1999 -ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘ആകാശഗംഗ’. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഭയാനകമായ മുഹൂര്‍ത്തങ്ങളാണ് വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. ടെലിവിഷന്‍ സ്‌ക്രീനുകളിലും ചിത്രം മികച്ച സ്വീകാര്യത നേടി. വിനയനാണ് ‘ആകാശഗംഗ’ എന്ന സിനിമയുടെ സംവിധായകന്‍. ആകാശഗംഗ എന്ന ചിത്രത്തിലെ ഒരു പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘പുതുമഴയായ് വന്നൂ നീ…’ എന്ന ഗാനം പ്രേക്ഷകന്റെ ഉള്ളില്‍ ആസ്വാദനത്തിന്റെ വേറിട്ട ഭാവം തീര്‍ത്ത ഗാനമാണ് ഇത്. ഇന്നും മലയാളികളുടെ ഉള്ളില്‍ ഒളി മങ്ങാതെ തെളിഞ്ഞു കിടപ്പുണ്ട് ഈ ഗാനം. ഈ ഗാനം വീണ്ടും പ്രേക്ഷകരിലേയ്‌ക്കെത്തുന്നു ആകാശഗംഗ 2 എന്ന സിനിമയിലൂടെ.

ആകാശഗംഗ 2 ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിലെ പുതുമഴയായ് എന്നു തുടങ്ങുന്ന കവര്‍ സോങ് പുറത്തെത്തി. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ആകാശഗംഗ 2 ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലീം കുമാര്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓണത്തോട് അനുബന്ധിച്ച് ചിത്രം തീയറ്ററുകലിലെത്തും.അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ആകാശഗംഗ 2. മലയാളത്തിലും തമിഴിലുമാണ് ആകാശഗംഗ 2 എന്ന ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്. കലഭാവന്‍ മണിയുടെ ജീവിത കഥ പ്രമേയമാക്കി ഒരുക്കിയ ‘;ചാലക്കുടിക്കാരന്‍ ചങ്ങാതി’യ്ക്ക് ശേഷം വിനയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ആകാശഗംഗ 2.

ചിത്രത്തിലെ ഗാനത്തെക്കുറിച്ചുള്ള വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആകാശഗംഗയിൽ പാടിയ പ്രശസ്ത ഗായിക ചിത്ര തന്നെയാണ് റീ മിക്സ് ചെയ്ത “പുതുമഴയായ്” എന്ന ഗാനം “ആകാശഗംഗ॥”ലും പാടിയിരിക്കുന്നത്. പക്ഷേ ആകാശഗംഗയിൽ നായകനായി അഭിനയിച്ചിരുന്ന റിയാസിൻെറ ഭാര്യയും അറിയപ്പെടുന്ന ഗായികയുമായ ശബ്നം പാടി തയ്യാറാക്കിയ കവർ സോംഗ് കഴിഞ്ഞ ദിവസം എനിക്കയച്ചിരുന്നു.. അതു കണ്ടപ്പോൾ ഒരു വ്യത്യസ്തത തോന്നി.. “ആകശഗംഗ ॥ “ൻെറ ടീസറിലേയും ആകാശഗംഗ ആദ്യ പാർട്ടിലെയും ചില ഷോട്ടുകളാണ് ഇതിൻെറ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്..