കനത്ത മഴ, വെള്ളപൊക്കം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
August 9, 2019
സംസ്ഥാനത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കനത്ത മഴ തുടരുകയാണ്.. കൊല്ലം തിരുവനന്തപുരം ഒഴികെ ബാക്കി സംസ്ഥാനങ്ങളിലെയെല്ലാം സാഹചര്യം ഏറെ ആശങ്കാജനകമാണ്. അതേസമയം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇതുവരെ 17 ആയി.
- മഴയും കാറ്റും ശക്തമായാൽ മരങ്ങൾ കടപുഴകി വീണേയ്ക്കാം
- മലയോരമേഖലകളിൽ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യത
- വീട് മാറാൻ നിർദേശം കിട്ടിയാൽ ഉടൻ മാറണം
- ഈ ദിവസങ്ങളിൽ വിനോദസഞ്ചാരം ഒഴിവാക്കണം
- പുഴകളിൽ കുളിയ്ക്കാനിറങ്ങരുത്
- ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി ലൈനുകൾ കടപുഴകി വീണേയ്ക്കാം
- രാത്രിയാത്രകൾ പരമാവധി ഒഴിവാക്കുക
- മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക
- വീടുകളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും വാങ്ങി സൂക്ഷിക്കുക
- വാഹനങ്ങളിൽ ആവശ്യത്തിന് പെട്രോൾ അടിച്ച് വയ്ക്കുക
- വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവർ കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക.