മഴ കനക്കുന്നു; ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്

August 10, 2019

കേരളത്തിൽ മിക്കയിടങ്ങളിലും മഴ അതി ശക്തമായിത്തന്നെ തുടരുകയാണ്. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

രാവിലെ ഒന്‍പത് മണിക്ക് സംസ്ഥാനത്തെ കാലാവസ്ഥ വിലയിരുത്തിയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട  എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കാലവർഷം  രൂക്ഷമായിരിക്കുന്നത്.ഈ ജില്ലകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളത്തിനടിയിലാണ്., ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഈ സ്ഥലങ്ങളിൽ രൂക്ഷമായിത്തന്നെയുണ്ട്. ഈ പ്രദേശങ്ങളിൽ മിക്കയിടങ്ങളിലേക്കും ഗതാഗതം തടസപ്പെട്ടിരിക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരുവാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ്