ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് അരിചാക്കുമായി ടൊവിനോ, ഒപ്പം ജോജുവും: കൈയടി നേടി വീഡിയോ

August 14, 2019

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ചലച്ചിത്രതാരങ്ങളും സജീവമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചുനല്‍കിയുമെല്ലാം താരങ്ങള്‍ മാതൃകയാവുന്നു. അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ദുരിതാശ്വാസ ക്യാമ്പിലേയ്ക്കായി പോകുന്ന ടൊവിനോയുടെയും ജോജു ജോര്‍ജിന്റെയും ഒരു വീഡിയോ. നടന്‍ ടൊവിനോ തോമസിന്റെ വീട്ടില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ നിന്നും ഒരു ലോറി സാധനങ്ങള്‍ മലപ്പുറം നിലമ്പൂരിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി കൊണ്ടുപോയി. ലോറിയില്‍ സാധനങ്ങള്‍ കയറ്റുന്ന ടൊവിനോയുടെയും ജോജുവിന്റെയും വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

Read more:കാരുണ്യത്തിന്റെ പ്രതീകമായി പ്രദീപും; കടയിലെ വസ്ത്രങ്ങൾ വാരി നൽകിയ കച്ചവടക്കാരന് സാമൂഹ്യമാധ്യമങ്ങളുടെ കൈയടി

ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസി മൂന്ന് ലോഡ് അവശ്യസാധനങ്ങള്‍ നിലമ്പൂരിലെ വിവിധ ക്യാമ്പുകളിലെത്തിച്ചു. വിവിധ ജില്ലകലില്‍ നിന്നും സാധനങ്ങള്‍ ലഭിച്ചു. നടന്‍ ജോജു ജോര്‍ജും നടന്‍ ബിനീഷ് ബാസ്റ്റിനും നേതൃത്വം നല്‍കി. ചലച്ചിത്ര രംഗത്തുള്ള നിരവധിയാളുകളാണ് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി എത്തുന്നത്. നടന്‍ ജയസൂര്യ രക്ഷാപ്രവര്‍നത്തിനിടെ മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കി. ഇന്നസെന്റ് ഒരു വര്‍ഷത്തെ എംപി പെന്‍ഷന്‍ തുകയായ മൂന്ന് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.