വാഹനങ്ങളിൽ വെള്ളം കയറിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
August 13, 2019
കേരളത്തെ ഞെട്ടിച്ച മഴക്കെടുതിയിൽ നിരവധിയാളുകൾക്കാണ് അവരുടെ പ്രിയപ്പെട്ടവരെയും വീടും സ്ഥലവും വാഹനങ്ങളുമൊക്ക നഷ്ടമായത്. മഴയിൽ നിരവധി വീടുകളിലും വാഹനങ്ങളിലും വെള്ളം കയറിയിരുന്നു. വാഹനത്തിൽ വെള്ളം കയറിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
ഓരോ വാഹനത്തിലെയും ഫിൽറ്ററും സ്നോർക്കലുമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. അതുകൊണ്ട് വെള്ളക്കെട്ടുള്ളടത്തുകൂടി എല്ലാ വാഹനങ്ങളും ഓടിക്കരുത്.
- നിർത്തിയിട്ട വാഹനത്തിൽ വെള്ളം കയറിയെങ്കിൽ വാഹനം പെട്ടന്ന് ചെന്ന് സ്റ്റാർട്ട് ആക്കരുത്.
- വാഹനത്തിന് ഇൻഷൂറൻസ് ഉണ്ടെങ്കിൽ കമ്പനിയെ വിവരമറിയിക്കുക
- വാഹനത്തിലെ ബാറ്ററി ടെർമിനലുകൾ വർക്ക്ഷോപ്പിൽ എത്തിക്കുക
- വെള്ളം കയറിയ വാഹനത്തിന്റെ എൻജിൻ ഓയിൽ മാറ്റണം(കഴിയുമെങ്കിൽ രണ്ടോ മൂന്നോ തവണ ഇത് മാറ്റുക)
- എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാ എയർ ഭാഗങ്ങളും നന്നായി വൃത്തിയാക്കണം
- എഞ്ചിൻ ഓയിൽ നിറച്ചതിന് ശേഷം, ജാക്കി വെച്ച് മുൻ വീലുകൾ ഉയർത്തുക
- എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റുക, പകരം പുതിയത് ഘടിപ്പിക്കുക
- ഇലക്ട്രിക്ക് ഘടകങ്ങള്‍ പരിശോധിക്കുക, കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തുക
- എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് കുറച്ച് സമയം ഐറ്റത്തിന് ശേഷം മാത്രം വാഹനം ഓടിക്കുക