ധോണി സൈനികനായപ്പോള്‍ ഝാന്‍സി റാണിയായി മകള്‍ സിവ: വീഡിയോ

August 17, 2019

കായികലോകത്തെ ഇതിഹാസതാരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതുപോലെതന്നെ ഇതിഹാസതാരങ്ങളുടെ മക്കള്‍ക്കും. ഇക്കൂട്ടത്തില്‍ മുന്നില്‍തന്നെയാണ് ധോണിയുടെ മകള്‍ സിവ. നിരവധി ആരാധകരുമുണ്ട് ഈ കുട്ടിത്താരത്തിന്.

ആരാധകരുടെ പ്രീയപ്പെട്ട സിവ പണ്ടേയ്ക്ക് പണ്ടേ സാമൂഹ്യമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. മലയാളത്തില്‍ പാട്ടു പാടിയും തമിഴ് പറഞ്ഞും ധോണിക്കൊപ്പം ഡാന്‍സ് ചെയ്തുമെല്ലാം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് ഈ കുട്ടിത്താരം. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും താരമായിരിക്കുകയാണ് കുട്ടിസിവ. സ്‌കൂളിലെ സ്വാതന്ത്ര ദിനാഘോഷത്തില്‍ ഝാന്‍സി റാണിയായെത്തിയ സിവയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ക്രിക്കറ്റില്‍ നിന്നും താല്‍ക്കാലികമായി അവധിയെടുത്ത് സൈനിക സേവനത്തില്‍ ഏര്‍പ്പെട്ടിരുന്നു ധോണി. അച്ഛന്‍ സൈനികനായപ്പോള്‍ മകള്‍ ഝാന്‍സി റാണിയായി എന്ന കമന്റോടെയാണ് ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം ക്രിക്കറ്റില്‍ നിന്നും രണ്ട് മാസത്തെ അവധി എടുത്താണ് ധോണി സൈനിക സേവനം നടത്തിയത്. സൈനികര്‍ക്കൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ലോകകപ്പിന് പിന്നാലെ ഏറെ വിമര്‍ശനങ്ങള്‍ ധോണി നേരിടേണ്ടി വന്നു. സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രിക്കറ്റില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. ജൂലൈ 31 മുതലാണ് ധോണി സൈനിക സേവനം ആരംഭിച്ചത്. ഓഗസ്റ്റ് പതിനഞ്ച് വരെയായിരുന്നു താരത്തിന്റെ സൈനിക സേവനം.