അല്ലിമോൾക്കിന്ന് പിറന്നാൾ; ആശംസയുമായി പൃഥ്വിയും സുപ്രിയയും

September 8, 2019

ലോകം മുഴുവനുമുള്ള മലയാളി ആരാധകരുടെ ഇഷ്ടനടനാണ് പൃഥ്വിരാജ് സുകുമാരൻ. ഭാര്യ സുപ്രിയയ്ക്കും മകൾ അല്ലിക്കുമുണ്ട് ആരാധകർ ഏറെ. മകളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെങ്കിലും മകളുടെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെക്കാറ്. ഇപ്പോഴിതാ അല്ലിയുടെ അഞ്ചാം പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രവും ഒപ്പം ഹൃദയ സ്പർശിയായ വാക്കുകളും പങ്കുവച്ചിരിക്കുകയാണ് പൃഥ്വിയും സുപ്രിയയും.

‘ജന്മദിനാശംസകള്‍ അല്ലി. എല്ലാ ദിവസവും മമ്മയും ഡാഡയും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. നീ എന്നെന്നും ഞങ്ങളുടെ സൂര്യപ്രകാശമാണ്. നീ എല്ലായ്‌പ്പോഴും എന്റെ  ഏറ്റവും വലിയ വിജയമാണ്. PS: എല്ലാ ആശംസകള്‍ക്കും സ്‌നേഹത്തിനും അല്ലി വലിയ നന്ദി പറയുന്നു!,” എന്നും പൃഥ്വി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.