‘അമ്മമഴക്കാറ്’: ഗാന്ധിഭവനെ സംഗീതസാന്ദ്രമാക്കി കലാഭവന്‍ പ്രചോദ്
ആരോരുമില്ലാതെ നൊമ്പരപ്പെടുന്ന അനേകര്‍ക്ക് സ്നേഹത്തണലൊരുക്കുന്ന ഗാന്ധിഭവനില്‍ സന്തോഷം ചൊരിയുകയാണ് ഫ്ളവേഴ്സ് ടിവിയിലെ അമ്മമഴക്കാറ് പരിപാടി. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് പാട്ടും ചിരിയും വിനോദങ്ങളും സമ്മാനിക്കുകയാണ് അമ്മമഴക്കാറ് എന്ന പരിപാടി.
പ്രേക്ഷകരുടെ ഇഷ്ടതാരം കലാഭവന്‍ പ്രചോദ് കലാഭവന്‍ മണിയുടെ മനോഹരഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഗാന്ധിഭവനെ സംഗീതസാന്ദ്രമാക്കി. മലയാളമനസുകള് എക്കാലത്തും നെഞ്ചിലേറ്റുന്ന ‘ഓടേണ്ട ഓടേണ്ട….’, ‘മിന്നാമിനുങ്ങേ മിന്നുംമിനുങ്ങേ…’ എന്നീ ഗാനങ്ങളാണ് പ്രചോദ് ആലപിച്ചത്. ഗാന്ധിഭവന് നിറഞ്ഞ കൈയടികളോടെ കലാഭവന്‍ പ്രചോദിന്റെ പാട്ട് ഏറ്റെടുത്തു.
കൊല്ലം ജില്ലയിലെ പത്തനാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്തിഭവന്‍ ആരോരുമില്ലാത്ത അനേകര്‍ക്ക് സ്നേഹത്തിന്റെ തണലൊരുക്കുകയാണ്. ബാല/വൃദ്ധ ശരണാലയം, സാന്ത്വന ചികിത്സാലയം, ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ ഗാന്ധിഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ പുനലൂര്‍ സോമരാജനാണ് ഗാന്ധിഭവന് എന്ന ജീവകാരുണ്യ പ്രസ്ഥാനം ആരംഭിയ്ക്കുന്നത്.
ശൈശവ പ്രായം മുതല്‍ വൃദ്ധവയോധികര്‍ വരെ അടങ്ങുന്ന നിരവധിപേര്‍ ഗാന്ധിഭവനില്‍ അന്തേവാസികളായുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്ക് പരിശീലനം നല്കുന്ന സ്പെഷ്യല്‍ സ്കൂള്‍, ഉപേക്ഷിക്കപ്പെട്ട കുഞ്ഞു കുട്ടികളുടെ ഡേ കെയര്‍, ചില്‍ഡ്രന്‍സ് ഹോം, വൊക്കേഷ്ണല്‍ സ്റ്റഡി സെന്റര്‍(വൃദ്ധ പരിചരണം, ഹോമിയോ ഡിസ്പെന്‍സിംഗ്, യോഗ, തയ്യല്‍ തുടങ്ങിയവയില്‍ പരിശീലനം), സാന്ത്വന ചികിത്സ തുടങ്ങിയവയാണ് ഗാന്ധിഭവന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
അമ്മമഴക്കാറ് ഇന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നു.