നടന് അനൂപ് ചന്ദ്രന് വിവാഹിതനായി; ചിത്രങ്ങള്‍
നടന് അനൂപ് ചന്ദ്രന് വിവാഹിതനായി. രോഹിണി ഭവനത്തില്‍ ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഗുരൂവായൂരില്‍ വച്ചായിരുന്നു വിവാഹം.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. രഞ്ജിത്- മമ്മൂട്ടി ചിത്രമായ ബ്ലാക്ക് എന്ന സിനിമയിലൂടെയാണ് അനൂപ് ചന്ദ്രന് വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധേയനായി.ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തില്‍ അനൂപ് ചന്ദ്രന് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രസതന്ത്രം, വിനോദയാത്ര, മിന്നാമിന്നിക്കൂട്ടം, റണ്‍ ബേബി റണ്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, മാണിക്യക്കല്ല്, പാസഞ്ചര്‍, ഡാഡി കൂള്‍, നീലാംബരി, ബനാറസ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് അനൂപ് ചന്ദ്രന്.സ്കൂള്‍ കാലഘട്ടം മുതല്‍ നാടകവേദികളില്‍ സജീവമായിരുന്നു താരം. നാടകവേദികളില്‍ നിന്നുതന്നെയാണ് താരം സിനിമയിലേയ്ക്കെത്തിയതും. ‘സഖാവിന്റെ പ്രിയസഖി’ എന്ന ചിത്രമാണ് അനൂപ് ചന്ദ്രന്റെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം.