നടൻ ഹേമന്ത് മേനോന് വിവാഹിതനായി; വീഡിയോ
September 9, 2019
നടൻ ഹേമന്ത് മേനോന് വിവാഹിതനാകുന്നു. നിലീനയാണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കലൂർ ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ വച്ച് ഇന്നാണ് വിവാഹം നടക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു വിവാഹ നിശ്ചയം.
ലിവിങ് ടുഗെദർ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഹേമന്ത്, പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഡോക്ടർ ലൗ, ഓർഡിനറി, ചട്ടക്കാരി, നിർണായകം, അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഷാൻ കേചേരി തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ച കാന്താരത്തിൽ നായകനായും ഹേമന്ത് തിളങ്ങി.